കൊച്ചി: ബജറ്റ് ചോര്‍ച്ചയുടെപേരില്‍ മന്ത്രി തോമസ് ഐസക്കിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ.കുമ്മനത്തിന്‍റെ ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും.ധനമന്ത്രി ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ ചില പത്രങ്ങളില്‍ അത് അച്ചടിച്ച് വന്നിരുന്നെന്നും കുമ്മനം ആരോപിച്ചു.മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ കുറിപ്പാണ് പുറത്തുപോയതെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍, പത്രത്തില്‍ വന്ന വിവരങ്ങള്‍ ആ കുറിപ്പിലുള്ളതല്ല എന്നും ഹർജിയിൽ പറയുന്നു.തോമസ് ഐസക്, രമേശ് ചെന്നിത്തല, പത്രത്തിന്റെ എഡിറ്റര്‍ എന്നിവര്‍ക്കെതിരേ ഔദ്യോഗിക രഹസ്യനിയമം അനുസരിച്ച് കേസെടുക്കണമെന്നും ഹർജിയിൽ പറയുന്നു.
Post Your Comments