Kerala

ബോംബ് ആക്രമണം: ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തലശ്ശേരി: കണ്ണൂര്‍ നഗരത്തില്‍ വീണ്ടും ബോംബ് ആക്രമണം. തലശ്ശേരിയിലാണ് ബോംബ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജഗനാഥ ക്ഷേത്രത്തില്‍ ഉത്സവത്തിന് തുടക്കം കുറിച്ച ദിനം തന്നെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

പരുക്കേറ്റവരെ തലശ്ശേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. തലശ്ശേരി ഉത്സവ ലഹരിയിലേക്ക് കടക്കുന്നതു കൊണ്ട് പ്രദേശത്ത് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഒരാഴ്ചയ്ക്കു മുന്‍പ് നാദാപുരം കല്ലാച്ചിക്ക് സമീപം ആര്‍എസ്എസ് കാര്യാലയത്തിനു സമീപത്ത് ബോംബേറ് ഉണ്ടായിരുന്നു. ആക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button