India

പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ചെന്നൈ : പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു. സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായ ശിവപ്രകാശം(41) ആണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടത്തില്‍പ്പെട്ടത്. ചെന്നൈ ബൈപ്പാസിനടുത്തുള്ള ഗ്രാമത്തില്‍ സ്വന്തം ഭൂമി സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു ഇരുവരും. യാത്രക്കിടയില്‍ പട്ടത്തിന്റെ നൂല്‍ ശിവപ്രകാശിന്റെ കഴുത്ത് പിളര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ശിവപ്രകാശവും അച്ഛനും താഴെ വീണു. സംഭവസ്ഥലത്ത് വച്ച് തന്നെ അദ്ദേഹം മരിച്ചു. പരിക്കേറ്റ ഇദ്ദേഹത്തിന്റെ പിതാവ് ചന്ദ്രശേഖര്‍(73)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പട്ടം പറത്തല്‍ മൂലം ഇത്തരം അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് പൊലീസ് ഇതില്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. എന്നാല്‍ പന്തയം വച്ച് ആരോ നടത്തിയ പട്ടം പറത്തലാണ് ഇപ്പോള്‍ അപകടം ഉണ്ടാവാന്‍ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. പട്ടം പറത്തല്‍ കൂടാതെ പന്തയം വച്ച് ബൈക്ക്, ഓട്ടോറിക്ഷാ മത്സരങ്ങള്‍ നടത്തുന്ന പല സംഘങ്ങളുമുള്ള പ്രദേശമാണ് ചെന്നൈ ബൈപ്പാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button