ന്യൂഡല്‍ഹി : ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്‍കുന്ന സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി. പ്രധാന മന്ത്രി ഉജ്വല യോജന പ്രകാരമാണ് ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ കണക്ഷന്‍ നല്‍കുന്നത്. മെയ് 31നകം ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തിയെങ്കില്‍ മാത്രമേ സൗജന്യ കണക്ഷന് അപേക്ഷിക്കാനാകൂ. 2019ഓടെ അഞ്ച് കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉള്‍പ്പടെയുള്ള നാല്പതോളം ക്ഷേമ പദ്ധതികള്‍ക്ക് കഴിഞ്ഞ ദിവസം ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സൗജന്യ എല്‍പിജി കണക്ഷനും ആധാര്‍ വേണമെന്ന നിര്‍ദേശം വരുന്നത്.
Post Your Comments