
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ബുധനാഴ്ച തുടക്കം.. എസ്എസ്എല്‍സിക്ക് ഇത്തവണ 4,55,906 പേരും പ്ലസ്ടൂവിന് 4,42,434 കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.മാര്‍ച്ച് എട്ട് മുതല്‍ 27വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ. മൂല്യനിര്‍ണയം 54 ക്യാമ്ബുകളിലായി ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21വരെയും രണ്ട് ഘട്ടമായിനടത്തും. ഇത്തവണ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് മലപ്പുറവും കുറവ് വയനാടും ആണ്.മലപ്പുറം ജില്ലയില്‍ 1,55,986 പേര് പരീക്ഷയെഴുതുമ്പോൾ വയനാട്ടിൽ 23,185 പേരാണ് പരീക്ഷക്ക് തയ്യാറാകുന്നത്.
Post Your Comments