സോപ്പിന് പകരം ഇന്ന് മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍ഡ് വാഷ്. എന്നാല്‍ ഹാന്‍ഡ് വാഷ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. ഗുണത്തേക്കാളേറെ ദോഷം ഉണ്ടെന്നാണ് പറഞ്ഞുവരുന്നത്. പലപ്പോഴും അഴുക്കിനേക്കാള്‍ അപകടകാരിയായിരിക്കുക ഹാന്‍ഡ് വാഷുകളായിരിക്കും.
യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ആല്‍ക്കഹോള്‍ ഉപയോഗിച്ചുള്ള ഹാന്‍ഡ് വാഷുകളും നല്ല മണമുളവാക്കുന്നവയും ഉപയോഗിക്കുന്നവരില്‍ സുരക്ഷിതം എന്ന തോന്നലുണ്ടാക്കുകയും പ്രത്യേകിച്ച് കുട്ടികള്‍ കയ്യില്‍നിന്ന് നേരിട്ട് അവ വായിലാക്കുകയും ചെയ്യും. കഴുകിക്കളഞ്ഞാലും അല്പം കയ്യില്‍ അവശേഷിക്കും. ഇത് അപകടകരമാണ്.
അസിഡിറ്റി മുതല്‍ കോമയിലേക്ക് നയിക്കുന്ന രോഗങ്ങള്‍ വരെ ഇത്തരത്തില്‍ കുട്ടികള്‍ക്കുണ്ടാവാം. ഹാന്‍ഡ് വാഷില്‍ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ചേരുവകളാണ് ഇതിനു കാരണം. സോപ്പുകള്‍ ഉപയോഗിച്ച് കൈകഴുകിയാലും നല്ലതുപോലെ ശുദ്ധജലത്തില്‍ വീണ്ടും കഴുകുക എന്നതാണ് ഏവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന കാര്യം.
Post Your Comments