ബാങ്കോക്ക് : കടലാമയുടെ വയറ്റില്‍ വന്‍ നിധി. തായ്‌ലന്‍ഡിലെ ശ്രീ റിച്ചയിലാണ് സംഭവം. ബാങ്ക് എന്നു പേരുള്ള കടലാമയുടെ വയറ്റില്‍നിന്നാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത് 915 നാണയങ്ങള്‍ നീക്കിയത്.
ബാങ്കിനെ പാര്‍പ്പിച്ചിരിക്കുന്ന കുളത്തിലേക്ക് ഇവിടെ എത്തുന്ന സഞ്ചാരികള്‍ നാണയങ്ങള്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് ദീര്‍ഘായുസ് നല്‍കുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ അടുത്തിടെ ആമയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതര്‍ പരിശോധനയ്ക്കു മുതിര്‍ന്നത്. പരിശോധനയില്‍ അഞ്ചു കിലോഗ്രം തൂക്കംവരുന്ന നാണയങ്ങള്‍ ബാങ്കിന്റെ വയറ്റില്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ നാണയങ്ങള്‍ നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചുലാലോങ്കോണ്‍ സര്‍വകലാശാലയിലെ അഞ്ചു ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം ബാങ്ക് അബോധാവസ്ഥയില്‍ കഴിയുകയാണ്.
Post Your Comments