
പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിക്കു സമീപം ഹൈസാല്‍ ഗ്രാമത്തിലെ ഒരു തോട്ടിൽ നിന്നും 19 പെൺ ഭ്രൂണങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിലായി.ഗര്‍ഭച്ഛിദ്ര റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോ. ബാബാസാഹിബ് ഖിദ്രാപൂരെ ആണ് അറസ്റ്റിലായ ഡോക്ടർ. ഗര്‍ഭച്ഛിദ്രത്തിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് ഭ്രൂണാവശിഷ്ടങ്ങൾ കണ്ടെത്തിയത്.കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഡോക്ടര്‍ അറസ്റ്റിലായത്.
ഒരാഴ്ച മുൻപ് ഭാരതി ഹോസ്പിറ്റൽ എന്ന ഒരു ചെറിയ ക്ലിനിക്കിൽ 26 കാരിയായ യുവതി ഗർഭ ഛിദ്രത്തിനിടെ മരണമടഞ്ഞിരുന്നു.യുവതിയുടെ ഭര്‍ത്താവ് പ്രവീണ്‍ ഝംഡാഡെയാണ് ഭാര്യയെ ഗര്‍ഭച്ഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് തുടർന്ന് നാട്ടുകാരുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. മൂന്നാമത്തെ കുട്ടിയും പെൺകുഞ്ഞായതിനാൽ ഗർഭഛിദ്രം നടത്താൻ പോകുന്നുവെന്ന് യുവതിയുടെ പിതാവിനെ പ്രവീൺ അറിയിച്ചിരുന്നു. എതിർത്തെങ്കിലും ഫലമുണ്ടായില്ല. ഡോക്ടറുടെ ക്ലിനിക്കിൽ ഇന്നും ഗർഭഛിദ്രത്തിനുള്ള മരുന്നുകളും ഉപകരണങ്ങളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
Post Your Comments