കൊച്ചി: ഇടതു സർക്കാരിന്റെ വികസന നയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം ബഡ്ജറ്റ് ചോർന്നെന്നു പ്രചരിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. കണക്കച്ചടിച്ച ബജറ്റ് രേഖ പല കച്ചവടക്കാർക്കും കാഴ്ച വെച്ചവരാണ് ഇപ്പോൾ തന്റെ രാജി ആവ്‌വശ്യപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.എൽ ഡി എഫ് ജില്ലാകമ്മറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് തോമസ് ഐസക് ഇത് പറഞ്ഞത്. ചരക്കു സേവന നികുതി വരുന്നതോടെ സർക്കാരിന്റെ സാമ്പത്തിക വരുമാനം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.ഉൽപ്പന്നം ഇന്ത്യയിലെവിടുന്നു വാങ്ങിയാലും അത് ഉപയോഗിക്കുന്ന സ്ഥലത്തു നികുതി കൊടുക്കണം.നികുതി വരുമാനം കൂടുമ്പോൾ ഇപ്പോൾ നിർമ്മാണാവശ്യങ്ങൾക്കെടുക്കുന്ന തുക തിരിച്ചു വായ്പ അടയ്ക്കാൻ സാധിക്കും. തോമസ് ഐസക് കൂട്ടിച്ചേർത്തു.
Post Your Comments