അമൃത്സര്‍: ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക ഇന്ത്യ-പാക് അതിര്‍ത്തിയായ അമൃത് സറിലെ അത്താരിയില്‍ ഇന്ത്യ സ്ഥാപിച്ചു. പാകിസ്ഥാനിലെ ലാഹോർ വരെ കാണാവുന്ന വിധത്തിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ പാകിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ ഇത്രയും ഉയരമുള്ള കൊടിമരം ഉപയോഗിച്ച് തങ്ങളെ നിരീക്ഷിക്കും എന്നതാണ് പാകിസ്ഥാന്റെ പ്രധാന ആശങ്ക.അമൃത്സര്‍ ഇംപ്രൂവ്മെന്റ് ട്രസ്റ്റ് ആണ് ഇത് വഹിച്ചത്.
ഇന്ത്യ-പാക് അതിര്‍ത്തിയില്‍നിന്ന് ഏതാനും മീറ്ററുകള്‍ മാറിയാണ് പതാക സ്ഥാപിച്ചിരിക്കുന്നത്. കൊടിമരത്തില്‍ എല്‍ഇഡി ഫ്ളഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ മണ്ണിലാണ് പതാക സ്ഥാപിച്ചിരിക്കുന്നതെന്നും ഒരു വിധത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരല്ല ഇതെന്നും ബി എസ് എഫ് വ്യക്തമാക്കി.നാല് കോടി രൂപയാണ് പതാക സ്ഥാപിക്കുന്നതിന് ചിലവായത്.പാരച്യൂട്ട് നിര്‍മിക്കുന്ന വസ്തു ഉപയോഗിച്ചാണ് 100 കിലോഗ്രാമോളം ഭാരമുള്ള ഈ കൊടിമരം നിർമ്മിച്ചിരിക്കുന്നത്.120 അടി നീളവും 80 അടി വീതിയുമുള്ള ത്രിവര്‍ണ പതാകയുടെ ഉയരം 360 അടിയാണ്.
5th March ’17#Nationalflag on highest flagpost at Atari -Wagha border #Amritsar inaugurated today, adding more attraction for visitors pic.twitter.com/NEUjRMX4OU
— BSF (@BSF_India) March 5, 2017
Post Your Comments