ദാർ എസ് സലാം,ടാന്‍സാനിയ•നീണ്ട അറുപതു വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മലയാളി കൂട്ടായ്മയായ കലാമണ്ഡലം ടാന്‍സാനിയ,ദാർ എസ് സലാമിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഒരുമിച്ചു കൂട്ടി “ഒരുമിച്ചാല്‍ മധുരിക്കും” എന്ന പേരില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. മാര്‍ച്ച് 4, ശനിയാഴ്ച പട്ടേല്‍ സമാജില്‍ നടന്ന പരിപാടിയില്‍ സമൂഹത്തിലെ നാനാ തുറയിലുള്ള മലയാളി കൂട്ടായ്മകളിൽ നിന്നായി അഞ്ഞുറോളം മലയാളികള്‍ പങ്കെടുത്തു.
ചെയര്‍മാന്‍ ശ്രി. സുന്ദർ നായക്, സെക്രട്ടറി ശ്രി. വിപിന്‍ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും, വിനോദ മത്സരങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി. ലോക പ്രശസ്ത സര്‍ജന്‍ Dr. സുബ്രമണ്യ അയ്യര്‍, വേദിയില്‍ ആദരിക്കപ്പെട്ടു. വടക്കന്‍ കേരളത്തിന്റെ തനതായ കോല്‍ക്കളി കാണികള്‍ക്ക് ഒരു പുതിയ അനുഭവമായി.
മധുരതരമായ നിരവധി ഗാനങ്ങളും, നൃത്തവും, വിനോദവുമായി നിറഞ്ഞ സദസ്സില്‍ പരിപാടികള്‍ കാണികള്‍ക്ക് ഒരു സ്നേഹ വിരുന്നായി. ശ്രീമതി അന്ന റോഷിൻ ആയിരുന്നു MC , ട്രഷറർ രാജേഷ് കാഞ്ഞിരക്കാടൻ നന്ദി പറഞ്ഞു വിഭവ സമൃദ്ധമായ സദ്യയോടെ പ്രോഗ്രാം സമാപിച്ചു.
Post Your Comments