ന്യൂഡൽഹി: ശൗചാലയത്തിൽനിന്നുള്ള അതിരൂക്ഷ ദുർഗന്ധത്തെ തുടർന്ന് ബംഗളുരുവിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഹൈദരാബാദിലേക്ക് വഴി തിരിച്ചുവിട്ടു. ബോയിംഗ് 737 വിമാനത്തിലാണ് സംഭവം. 4 കുട്ടികൾ ഉൾപ്പെടെ 188 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പറന്നുതുടങ്ങി കുറച്ചുസമയത്തിനുശേഷം കോക്പിറ്റിൽ രൂക്ഷമായി ദുർഗന്ധം ഉണ്ടായതിനാൽ വിമാനം വഴിതിരിച്ചുവിട്ട് ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
വിമാനം നിലത്തിറക്കിയ കാര്യം സ്പൈസ് ജെറ്റ് വക്താവ് സ്ഥിരീകരിച്ചു. എന്നാൽ ദുർഗന്ധമുണ്ടാകാനുള്ള കാരണം അറിയിച്ചിട്ടില്ല. ഒരു മണിക്കൂറിനുശേഷമാണ് പിഴവ് പരിഹരിച്ച് വിമാനം വീണ്ടും ഡൽഹിയിലേക്ക് പുറപ്പെട്ടത്.
Leave a Comment