ഇന്നത്തെ തലമുറ നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് കുടവയർ. കുടവയർ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഒഴിവാവാക്കേണ്ട ഒന്നാണ് ഐസ് ക്രീം. ഹാഫ് കപ്പ് ഐസ്‌ക്രീമില്‍ അടങ്ങിയിരിക്കുന്നത് 230 കലോറിയാണ് നട്ട്‌സ് നിറച്ച ഐസ്‌ക്രീം ആണെങ്കില്‍ കലോറി വീണ്ടും ഉയരും. ചിപ്‌സും കുടവയർ സമ്മാനിക്കുന്ന ഒന്നാണ്. പതിനഞ്ച് ചിപ്‌സില്‍ ഏകദേശം 160 കലോറിയുണ്ട്. അതുകൊണ്ട് തന്നെ ചിപ്‌സ് വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു.
ബിയര്‍ കുടിക്കുന്നത് കുടവയര്‍ സമ്മാനിക്കുമെന്നത് മിക്ക ആളുകള്‍ക്കും അറിയാവുന്നതാണ്.12 ഔണ്‍സ് ബിയറില്‍ അടങ്ങിയിരിക്കുന്നത് 150 കലോറിയാണ്.കൂടാതെ ഇതിനൊപ്പം കഴിക്കുന്ന വറുത്ത ആഹാരങ്ങളും കൂടിയാകുമ്പോൾ കൊഴുപ്പ് ഇരട്ടിയാകും. പിസയും ബര്‍ഗറും ഒരു ശീലമാക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. പിസയിൽ 300 ഉം ബർഗറിൽ 1000 കലോറി ഊർജവുമാണ് അടങ്ങിയിരിക്കുന്നത്. മാംസാഹാരം അമിതമായി കഴിക്കുന്നതും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും. ഈ ഭക്ഷണസാധനങ്ങൾ ഒഴിവാക്കിയാൽ കുടവയർ ഒരു പരിധി വരെ കുറയ്ക്കാവുന്നതാണ്.
Post Your Comments