തിരുവനന്തപുരം: കേരളത്തിലെ 50 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2015-16 സാമ്പത്തികവര്‍ഷത്തില്‍മാത്രം ഉണ്ടാക്കിയ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്. ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസിന്റെ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ വർഷം 1452 കോടിയുടെ നഷ്ടം ഉണ്ടായതായി വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം 45 സ്ഥാപനങ്ങള്‍ 718.12 കോടി ലാഭമുണ്ടാക്കിയ സ്ഥാനത്ത് 2015-16ല്‍ 43 സ്ഥാപനങ്ങൾ വെറും 522.99 കോടി മാത്രമാണ് ലാഭമുണ്ടാക്കിയത്.
ലാഭത്തിന്റെ 86.6 ശതമാനവും 10 സ്ഥാപനങ്ങള്‍ക്കാണ്. ഇതില്‍ 155.68 കോടി ലാഭമുണ്ടാക്കിയ കെ.എസ്.എഫ്.ഇ.യാണ് മുന്നില്‍. ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭം 53.63 കോടിയാണ്. നഷ്ടസ്ഥാപനങ്ങളില്‍ ജല അതോറിറ്റിയാണ് 669.67 കോടിയുടെ നഷ്ടവുമായി മുന്നിൽ. അതേസമയം പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
Post Your Comments