NewsGulf

ഒറ്റരാത്രി കൊണ്ട് കോടീശ്വരന്‍: വിശ്വസിക്കാനാവാതെ മലയാളി പ്രവാസി യുവാവ്‌

അബുദാബി•അബുദാബിയില്‍ മലയാളി പ്രവാസി യുവാവിന് ഏഴ് മില്യണ്‍ (ഏകദേശം 12,72,35,476 രൂപ) ദിര്‍ഹത്തിന്റെ ജാക്ക്പോട്ട്. യു.എ.ഇയില്‍ ഷിപ്പിംഗ് കോ-ഓര്‍ഡിനേറ്ററായി ജോലി നോക്കുന്ന പാലക്കാട്‌ സ്വദേശി ശ്രീരാജ് കൃഷ്ണന്‍ കൊപ്പറമ്പില്‍ എന്ന 33 കാരനെത്തേടിയാണ് ഭാഗ്യം ബിഗ്‌ ടിക്കറ്റിന്റെ രൂപത്തിലെതിയത്. മാര്‍ച്ച്‌ 5 ന് നടന്ന അബുദാബി ബിഗ്‌ ടിക്കറ്റ് നറുക്കെടുപ്പിലാണ് ശ്രീരാജ് വിജയിയായത്.

“ബിഗ്‌ ടിക്കറ്റില്‍ നിന്നുള്ള വിളി വന്നപ്പോള്‍ ഒരു നിമിഷത്തേക്ക് ഞാന്‍ സ്തബ്ധനായിപ്പോയി”. ഇപ്പോഴും ഇതെനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല”- ശ്രീരാജ് പറഞ്ഞു.

കഴിഞ്ഞ 9 വര്‍ഷമായി യു.എ.ഇയില്‍ ജോലി നോക്കുന്ന ശ്രീരാജ് ബിഗ്‌ ടിക്കറ്റ് സ്ഥിരം വാങ്ങാറുണ്ട്. എന്നാല്‍ ആദ്യമായാണ് ഭാഗ്യം തേടിയെത്തുന്നത്. 44698 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ശ്രീരാജ് സമ്മാനാര്‍ഹനായത്. സ്ഥിരമായി ടിക്കറ്റ് വാങ്ങാറുള്ള താന്‍ അവസാനത്തെ ടിക്കറ്റ് എന്ന് കരുതിയാണ് ഈ ടിക്കറ്റ് എടുത്തത്. എന്തായാലും ഇത് താന്‍ അവസാനമായി വാങ്ങിയ ടിക്കറ്റ് ആയിരിക്കുമെന്നും ശ്രീരാജ് പറയുന്നു.

പ്രതിമാസം 6000 ദിര്‍ഹം ശമ്പളത്തിനാണ് ശ്രീരാജ് ജോലി ചെയ്യുന്നത്. സമ്മാനത്തുകയില്‍ നിന്ന് നാട്ടിലെ വീടിന്റെ ലോണ്‍ അടച്ചുതീര്‍ക്കുകയാണ് പ്രഥമലക്ഷ്യമെന്ന് ശ്രീരാജ് പറഞ്ഞു. അശ്വതിയാണ് ശ്രീരജിന്റെ ഭാര്യ. അശ്വതിയും അബുദാബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി ജോലി നോക്കി വരികയാണ്.

കോടീശ്വരനായി മാറിയെങ്കിലും യു.എ.ഇയിലെ ജോലി ഉപേക്ഷിച്ച് പോകാന്‍ പദ്ധതിയൊന്നുമില്ലെന്ന് ദമ്പതികള്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് സൗഭാഗ്യം കൊണ്ട് വന്ന രാജ്യം എന്തിന് വിട്ടുപോകണമെന്നാണ് അവര്‍ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button