തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന് ചുമതലയേറ്റു. മുഖ്യമന്ത്രിയുടെ ഓഫീസ് ജനകീയമാക്കുമെന്നും എല്ലാവരും ഒറ്റക്കെട്ടായി ഒരു കുടുംബം പോലെ പ്രവർത്തിക്കുമെന്നും സ്ഥാനം ഏറ്റെടുത്ത ശേഷം ജയരാജൻ പ്രതികരിച്ചു. പുതിയ പ്രൈവറ്റ് സെക്രട്ടറി എത്തുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫയല്‍ നീക്കം ഉള്‍പ്പെടെ വേഗത്തിലാകുമെന്നാണു പാര്‍ട്ടി പ്രതീക്ഷ.
ഇനി ഓഫീസിലെ കാര്യങ്ങളെല്ലാം വേണ്ട വിധത്തിൽ നടക്കുമെന്നും വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ചു പല ഫയലുകളിലും ഐഎഎസ് ഉദ്യോഗസ്ഥർ തീർപ്പാക്കാതെ ഇട്ടിരുന്നത് വേഗത്തിലാക്കുമെന്നും ആണ് സൂചന.നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനാണ് പൊലീസ് ഭരണമടക്കമുള്ള കാര്യങ്ങള്‍ നോക്കുന്നത്.മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല കൂടി വഹിച്ചു വരുന്ന ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഉടന്‍ തന്നെ ചീഫ് സെക്രട്ടറിയാവുന്ന സാഹചര്യത്തിലാണ് ജയരാജന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന തസ്തികയിലേക്കെത്തുന്നത്.
Post Your Comments