Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsIndia

ബാലികയുടെ മരണം നരബലി- നാലുപേർ അറസ്റ്റിൽ

ബംഗളുരു: രാമനഗരിയില്‍ ബാലികയുടെ കൊലപാതകം നരബലി തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി.മാഗഡി നിവാസി മുഹമ്മദ് നൂറുല്ലയുടെ മകൾ അയേഷ(10 ) മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് നൂറുല്ലയുടെ സഹോദരനായ മുഹമ്മദ് വാസിൽ ,ദുർമന്ത്രവാദി നസീമ താജ്, റഷീദുന്നീസ എന്ന സഹായി, ഒപ്പം പ്രായ പൂർത്തിയാവാത്ത ഒരു ആൺകുട്ടി ഇവരാണ് അറസ്റ്റിലായത്.

മാർച്ച് ഒന്നാം തീയതി രാത്രി എട്ടുമണിയോടെയാണ് കുട്ടിയെ വീടിനു പരിസരത്തു നിന്ന് കാണാതായത്.തുടർന്ന് നടന്ന അന്വേഷണത്തിൽ രണ്ട് ദിവസങ്ങൾക്കു ശേഷം ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം അടുത്തുള്ള കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു.മഞ്ഞൾപ്പൊടിയും പൊട്ടിയ മുട്ടയും നാരങ്ങയും തലമുടിചുരുളും മൃതദേഹത്തിന്റെ സമീപത്തു നിന്ന് ലഭിച്ചിരുന്നു.

ഇതോടെ ദുർമന്ത്രവാദം നടന്നതായി പോലീസ് സംശയിച്ചു. പിന്നീടുള്ള അന്വേഷണത്തിലാണ് വസീം അറസ്റ്റിലായത്. വസീമും കുട്ടിയുടെ പിതാവും തമ്മിൽ ഭൂമിയെ പറ്റി തർക്കം ഉണ്ടായിരുന്നു. പിന്നീട് ഇവരുടെ ഇളയ സഹോദരന് സ്‌ട്രോക് വന്നു ശരീരം തളർന്നിരുന്നു. തുടർന്നാണ് വസീം ഒരു ദുര്‍ മന്ത്രവാദിനിയെ കണ്ടതും പരിഹാരം തേടിയതും. അവരുടെ നിർദ്ദേശപ്രകാരമാണ് ബാലികയെ നരബലി കൊടുത്താൽ എല്ലാ ദുരിതങ്ങളും അവസാനിക്കുമെന്ന് വിശ്വസിച്ചു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ വസീമും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും ചേര്‍ന്നാണ് തട്ടിക്കൊണ്ടു പോയത്.

പിന്നീട് പെൺകുട്ടിയുടെ കഴുത്തു ഞെരിച്ചശേഷം ദുർമന്ത്രവാദം നടത്തുകയും തുടർന്നു കഴുത്തുമുറിച്ചു കൊലപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം മൃതദേഹം കനാലിൽ തള്ളിയിട്ടു മറ്റുള്ളവരോടൊപ്പം വസീമും അന്വേഷണത്തിൽ പങ്കു ചേരുകയായിരുന്നു.നാടിനെ നടുക്കിയ സംഭവത്തിൽ രോഷാകുലരായ ജനങ്ങൾ വസീലിന്റെ വീട് ആക്രമിക്കുകയും സാധനങ്ങളെല്ലാം നശിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് സ്ഥലത്തു സംഘർഷം നില നിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button