NewsIndia

ഇനി തട്ടുകടകളിൽ നിന്നും നികുതികൊടുത്ത് ഭക്ഷണം വാങ്ങാം

 

ന്യൂഡൽഹി: തട്ടുകടകൾക്കും ചെറുകിട ഭക്ഷണ ശാലകൾക്കും 5% നികുതി ഈടാക്കാൻ ജി എസ് റ്റി കൗൺസിലിൽ ധാരണ.ഇത് കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി പങ്കിടുമെന്ന് കൗൺസിൽ യോഗത്തിനു ശേഷം ബംഗാൾ ധനമന്ത്രി അമിത് മിശ്ര വെളിപ്പെടുത്തി.സംസ്ഥാനങ്ങൾ നിർദ്ദേശിച്ച 26 മാറ്റങ്ങളാണ് ഇതോടെ കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്. ഇത് ഫെഡറൽ സ്വഭാവത്തിന് തെളിവാണെന്നും അമിത് മിശ്ര പറഞ്ഞു.

കള്ളപ്പണം നിയന്ത്രിക്കുന്നതും റിയൽ എസ്റ്റേറ്റ് രംഗത്തെയും ജി എസ് ടിയുടെ കീഴിൽ കൊണ്ട് വരേണ്ടെന്ന് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു.സംസ്ഥാനങ്ങളുമായി തർക്കങ്ങൾ എല്ലാം പരിഹരിച്ചതോടെ ജി എസ് റ്റി ജൂലൈയിൽ നടപ്പാക്കാനാണ് തീരുമാനം. ഈ മാസം 16 നു നടക്കുന്ന അടുത്ത യോഗത്തിൽ ചില്ലറ മാറ്റങ്ങൾ കൂടി വരുത്തി ബില്ലുകൾക്ക് അന്തിമ അംഗീകാരം നൽകിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button