ഭുവനേശ്വർ ; ഒരു ലക്ഷം രൂപ തലയ്ക്കുവിലയിട്ട മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. ഒഡീഷയിൽ പോലീസ് തലയ്ക്കുവിലയിട്ട മാൽക്കാംഗിരി ജില്ലയിലെ കലിമേല സ്വദേശി വാഗാ കവാസി (രാജു-35) ആണ് കീഴടങ്ങിയത്. ഇയാളുടെ പേരിൽ വധക്കേസ് ഉൾപ്പെടെ പതിനൊന്നോളം കേസുകളാണുള്ളത്.
സംഘടനയ്ക്കുള്ളിലെ പീഡനം മൂലമാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്നും, സംഘടന അതിന്റെ സിദ്ധാന്തങ്ങളിൽനിന്ന് വ്യതിചലിച്ച് ആദിവാസികളെ പീഡിപ്പിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണെന്നും രാജു പറഞ്ഞു.
Post Your Comments