മസ്‌ക്കറ്റ്: മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം മൂന്നാക്കര ഹാംഗസ് ഭവനില്‍ സുന്ദരത്തിന്റെ മകന്‍ ആന്റണി ബോസ് (40) ആണ് മരിച്ചത്. താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. അല്‍ അത്യാബ് ബേക്കറിയുടെ നിസ്വ ബ്രാഞ്ചില്‍ ജീവനക്കാരനായിരുന്നു ആന്റണി.
മുറിയില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ പുലര്‍ച്ചെ ജോലിക്ക് പോയ ശേഷമാണ് ആത്മഹത്യ നടന്നതെന്ന് കരുതുന്നു. ഏഴുമാസം മുമ്പാണ് നാട്ടില്‍ നിന്ന് തിരിച്ചത്തെിയത്. ആന്റണിയുടെ രണ്ടു സഹോദരന്‍മാര്‍ ഒമാനിലുണ്ട്.
Post Your Comments