NattuvarthaNews

തിരുവനന്തപുരത്തു വരുന്നവര്‍ നാരാങ്ങാ വെള്ളം കുടിച്ചാല്‍

തിരുവനന്തപുരം•സോഡ ചേര്‍ത്ത നാരാങ്ങാ വെള്ളത്തിന് തിരുവനന്തപുരത്ത് നല്‍കേണ്ട വില 20 രൂപ ! മറ്റ് ജില്ലകളില്‍ പന്ത്രണ്ടും പതിനഞ്ചും രൂപ ഉള്ളപ്പോഴാണ് തിരുവനന്തപുരം ജില്ലയില്‍ ഈ പകല്‍ക്കൊള്ള. സാധാരണ ഗതിയില്‍ ചെറുനാരങ്ങക്ക് ക്ഷാമവും വിലക്കയറ്റവും നേരിടുമ്പോഴാണ് വിലകൂടുന്നത്. എന്നാല്‍ സമീപ കാലത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ ചെറുനാരങ്ങക്ക് ഉള്ളത്‌. മുമ്പ് ഒരു നാരങ്ങക്ക് 5 രൂപ വരെ ഈടാക്കിയിരുന്നെങ്കില്‍ ഇന്ന് ഒരു കിലോ 40 രൂപക്ക് ലഭിക്കും. വാഹനങ്ങളിലടക്കം തൂക്കി വില്‍പ്പന തകൃതിയായി നടക്കുകയും ചെയ്യുന്നു. സോഡാ വില കൂടിയിട്ടുമില്ല. പഞ്ചസാരക്ക് ഒരു മാസം കൊണ്ട് വന്ന വ്യത്യാസം കിലോക്ക് 1 രൂപ മാത്രം. വേനല്‍ക്കാലം ആരംഭിച്ചതോടെ ജനത്തെ പിഴിയുകയാണ് തിരുവനന്തപുരത്തെ കച്ചവടക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button