ബെംഗളൂരു: ലൈംഗികാതിക്രമഇരകൾക്ക് തങ്ങൾക്ക് സംഭവിച്ചത് ഭയമില്ലാതെ തുറന്നുപറയാൻ വെബ്സൈറ്റ് ഒരുക്കി അഭിഭാഷക.ബെംഗളൂരുവിൽ പ്രവര്‍ത്തിക്കുന്ന ഊര്‍മിളയെന്ന അഭിഭാഷകയാണ് ഹൗ റിവീലിങ്ങ് എന്ന് പേരിട്ടിരിക്കുന്ന ഈ വെബ്‌സൈറ്റിന് പിന്നിൽ. വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം 67 കേസുകള്‍ തുറന്ന് പറയാന്‍ പെണ്‍കുട്ടികള്‍ മുന്നോട്ടു വന്നുവെന്നാണ് ഊർമിള പറയുന്നത്.
സ്ത്രീകൾക്ക് നേരേയുള്ള ആക്രമങ്ങൾ വർദ്ധിക്കുമ്പോഴും പരിഹാരം കാണാനായി നമ്മുടെ നിയമസംവിധാനത്തിന് കഴിയുന്നില്ലെന്നും ഈ വെബ്‌സൈറ്റിലൂടെ ഇരകൾക്ക് തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് തുറന്ന് പറയാനുള്ള അവസരം ഒരുക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. മാത്രമല്ല മറ്റുളളവരില്‍നിന്നും ഇര നേരിടേണ്ടിവരുന്ന പതിവ് ചോദ്യങ്ങള്‍ ഇവിടെ ഉണ്ടാകില്ലെന്നും ഊർമിള കൂട്ടിച്ചേർത്തു.
Post Your Comments