KeralaNews

അപരിചിതരുടെ ബൈക്കില്‍ കയറരുത്; മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്

മലപ്പുറം: റോഡില്‍ വച്ച് അപരിചതരുടെ ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കയറിപ്പോകുന്ന കുട്ടികള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. അപരിചതരുടെ വാഹനങ്ങളില്‍ കയറിപ്പോകുന്നത് സംബന്ധിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. മലപ്പുറത്തെ ഡിഡിഇ ഇറക്കിയിരിക്കുന്ന സര്‍ക്കുലര്‍ കുട്ടികള്‍ അപരിചതര്‍ക്കൊപ്പം യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ അധ്യാപകര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് നിര്‍ദേശിക്കുന്നു.

കുട്ടികള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന പ്രകൃതിവിരുദ്ധ ലൈംഗിക പീഡന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഡിഡിഇയുടെ സര്‍ക്കുലര്‍. ഈ സര്‍ക്കുലര്‍ ജില്ലയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. മറ്റ് ജില്ലകളിലും ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കണമെന്ന് അധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെട്ടു. കേരളത്തില്‍ ഏറ്റവും അധികം വിദ്യാര്‍ഥികളുള്ള ജില്ല മലപ്പുറമാണ്. ഈ ജില്ലയില്‍ കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക പീഡനവാര്‍ത്തകള്‍ തുടര്‍ക്കഥയാകുന്നതിനിടെയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയെന്ന ഉദ്ദേശത്തോടെ സ്‌കൂള്‍ വിടുന്ന സമയത്ത് ബൈക്കുമായി ചുറ്റിയടിക്കുന്നതായും വാര്‍ത്തകളുണ്ട്.

shortlink

Post Your Comments


Back to top button