കൊച്ചി• മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോളജിലെ പൂർവ വിദ്യാർഥി സംഗമം, “മഹാരാജകീയം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി കോളജിനെ അപമാനത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുന്ന നടപടികൾ ഉണ്ടാകരുതെന്നും മുതിർന്നവരുടെ മനോവൈകൃതങ്ങൾ വിദ്യാർഥികളിലേക്ക് അടിച്ചേൽപിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിയാത്മകമായ രാഷ്ട്രീയ- ആശയ സംവാദങ്ങളാണ് കാമ്പസുകളിൽ ഉയർന്നു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments