കോഴിക്കോട് : കൊട്ടിയൂർ പീഡനത്തെ അതി രൂക്ഷമായ ഭാഷയിൽ അപലപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ഇനി കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നു പറയരുതെന്ന് മാധ്യമപ്രവർത്തകരോട് ആന്റണി പറഞ്ഞു.പ്രതിക്ക് വൈദീകന്റെ യാതൊരു പരിഗണനയും കൊടുക്കരുതെന്നും ഇയാളെ ഒരു കൊടും ക്രിമിനലിനെ പോലെ വേണം കൈകാര്യം ചെയ്യാനെന്നും ആന്റണി പറഞ്ഞു.
ഇത്തരം കേസുകളിൽ പ്രതിയാരാണെന്നോ അയാളുടെ മത-രാഷ്ട്രീയ പശ്ചാത്തലം എന്താണെന്നോ നോക്കാതെ ശക്തമായ നടപടിയെടുക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സമൂഹത്തിന് നൽകാവുന്ന ഏറ്റവും ശക്തമായ സന്ദേശം എത്ര വലിയ കൊമ്പനായാലും ഇങ്ങനെയൊരു കുറ്റം ചെയ്താൽ തടവറയിലെത്തിയെന്ന് ഉറപ്പാക്കുന്നതാണ്.ഇങ്ങനെയൊരാൾ വൈദികനാണെന്ന് പറയാൻ തന്നെ നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments