ന്യൂഡല്‍ഹി•കേരളത്തില്‍ നിറയെ ജിഹാദികള്‍ ആണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി എം.പി. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാമിയുടെ പരാമര്‍ശം. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. എല്ലാ ദേശീയ ശക്തികളും കേരളത്തില്‍ ആക്രമിക്കപ്പെടുകയാണ്. ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. സി.പി.ഐ.എം കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സ്വാമി ആരോപിച്ചു.
ആര്‍.എസ്.എസിന്റെ വളര്‍ച്ചയെ സി.പി.എം ഭയക്കുന്നു. കേരളത്തിലെ ഹിന്ദു ഏകീകരണം സി.പി.എമ്മിനെ ഭയപ്പെടുത്തുന്നു. കണ്ണൂരില്‍ ആര്‍.എസ്.എസ് കാര്യാലയം ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ താക്കീത് ചെയ്യണമെന്നും അക്രമങ്ങള്‍ തടയാനായില്ലെങ്കില്‍ കേരളത്തില്‍ രാഷ്‌ട്രപതി ഭരണം നടപ്പിലാക്കുമെന്ന് മുന്നറിയിപ്പ് നല്‍കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.
Post Your Comments