ന്യൂ ഡൽഹി : പിണറായിക്ക് താക്കീത് നല്‍കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. കല്ലാച്ചിയിലെ ആര്‍എസ്എസ് ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യം സ്വാമി ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്.
“ഭരണഘടന അനുസരിച്ച് ഭരിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അതിന് മുൻപ് 256 അനുച്ഛേദം അനുസരിച്ച് താക്കീത് നല്‍കണമെന്നും” അദ്ദേഹം ആവശ്യപ്പെട്ടു
“കേരളം മുഴുവന്‍ ഇപ്പോൾ ജിഹാദികളുടെ നാടായി മാറിയിരിക്കുന്നു. അതിനെതിരെ ഒരുനടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ദേശീയ ശക്തികളെയെല്ലാം സി.പി.എം ആക്രമിക്കുകയാണ്. ഇതിലൂടെ കലാപം വേണമെന്ന് സി.പി.എം ആഗ്രഹിക്കുന്നു. ഹിന്ദുക്കളുടെ ഏകീകരണം സംഭവിച്ചാല്‍ പരാജയപ്പെടുമെന്ന് കമ്യൂണിസ്റ്റുകാര്‍ക്കറിയാമെന്നും, ഹിന്ദുവോട്ടുകള്‍ വിഭജിച്ചാണ് അവര്‍ ഭരിക്കുതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments