Gulf

സൗദി വ്യോമസേനയുടെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു

സനാ  : സൗദി വ്യോമസേന യെമനിൽ നടത്തിയ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. യെമനിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ മുതൽ സൗദി സേന വ്യോമാക്രമണങ്ങൾ നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് സൗദി സേന യെമനിൽ ആക്രമണം നടത്തിയത്.

വടക്കൻ യെമനിലെ രാജ്യതലസ്ഥനമായ സനായിൽനിന്നു 240 കിലോമീറ്റർ അകലെയുള്ള അൽ-ബാറക്കിൽ പാർപ്പിട സമുച്ചയങ്ങൾക്കു നേരെ സൗദി സേന നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹയറാനിൽ സൗദി സേന നടത്തിയ മറ്റൊരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴുപേർക്കു പരിക്കേൽക്കുകയും ചെയ്തു. സനായിൽനിന്നു 130 കിലോമീറ്റർ അകലെയാണ് ഹയറാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button