KeralaNews

പളളിവികാരിയുടെ പീഡനം: അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നില്‍ നാടകം കളിച്ച് അനാഥാലയ അധികൃതര്‍ കന്യാസ്ത്രീകള്‍ ഒളിസങ്കേതത്തില്‍

വയനാട്: പളളി വികാരി ബലാത്സംഗം ചെയ്തതിനെത്തുടര്‍ന്ന് 16 വയസ്സുകാരി പ്രസവിച്ച സംഭവം മറച്ചു വച്ച കേസിലെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയ പൊലീസ് സംഘം നിരാശരായി മടങ്ങി.

വയനാട് വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ കന്യാസ്ത്രീകളായ അനീസ, ലിസി മരിയ, എന്നിവരെ അറസ്റ്റ് ചെയ്യാന്‍ ഉച്ചയോടെയാണ് പൊലീസ് സംഘം വയനാട്ടിലെത്തിയത്. കേളകം എസ്.ഐ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് സംഘം ദത്തു കേന്ദ്രമായ ഹോളി ഇന്‍ഫാന്റ് മേരി കോണ്‍വെന്റില്‍ എത്തിയത്.

അതേസമയം, കന്യാസ്ത്രീകള്‍ കോണ്‍വെന്റില്‍ ഇല്ലെന്നും, ചികിത്സയ്ക്ക് പോയെന്നുമുളള മറുപടിയാണ് ദത്തുകേന്ദ്രം പൊലീസിനു നല്‍കിയത്. ഇതോടെ പൊലീസ് സംഘം മടങ്ങുകയായിരുന്നു. സംഭവത്തിലെ മറ്റു പ്രതികളെല്ലാം ഒളിവില്‍ കഴിയുകയാണ്. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button