Kerala

സഹപാഠിയായ വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവം : കേസില്‍ പുതിയ നീക്കം

തൊടുപുഴ : സഹപാഠിയായ വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ കേസില്‍ പുതിയ നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. കേസില്‍ ഒത്തുതീര്‍പ്പാക്കാനാണ് നീക്കം നടത്തുന്നത്. തൊടുപുഴയ്ക്കു സമീപമുള്ള ഒരു സ്‌കൂളിലാണു സംഭവം. സ്‌കൂള്‍ അധികൃതരാണ് കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രങ്ങളാണ് ഇതേ സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥികള്‍ മൊബൈലില്‍ പകര്‍ത്തിയത്. ഇതിനുശേഷം ഈ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ ഷെയര്‍ ചെയ്തുവെന്നാണു പരാതി. സംഭവത്തെക്കുറിച്ചു വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ മുട്ടം പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്. കാഞ്ഞാര്‍ സിഐയ്ക്കാണ് അന്വേഷണച്ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button