പാലക്കാട്: പറമ്പിക്കുളം കടുവസങ്കേതത്തില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചു. പറമ്പിക്കുളം ഡാമിന് സമീപത്തെ പുല്‍മേട്ടിലിറങ്ങി പറമ്പിക്കുളം, തൂണക്കടവ് ഡാമുകളില്‍ നിന്നും വെള്ളമെടുത്താണ് തീ നിയന്ത്രിച്ചത്. ആദ്യം അഗ്നി നിയന്ത്രിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും ഹെലികോപ്ടര്‍ കൊണ്ടുവന്നിരുന്നെങ്കിലും ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരികെ കൊണ്ടുപോയി. വെള്ളിയാഴ്ച രണ്ടുമണിയോട് കോയമ്പത്തൂരില്‍ നിന്നും ഹെലികോപ്ടറെത്തിയത്.
കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ വനമേഘലയായ ആനമലയില്‍ ഉണ്ടായ തീപടര്‍ന്ന് സുങ്കം റേഞ്ചിലേക്ക് പടരുകയായിരുന്നു. പറമ്പിക്കുളത്ത് 11 വര്‍ഷത്തിന് ശേഷമാണ് കാട്ടുതീ ഉണ്ടാകുന്നത്. തീ പടർന്നിരിക്കുന്നത് പറമ്പിക്കുളം – സുങ്കം റേഞ്ചിലാണ്. പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ തീ പടര്‍ന്നാല്‍ പ്രധാന രാജ്യത്തിന്റെ പ്രധാന ജൈവവൈവിധ്യ മേഖലയ്ക്ക് കനത്ത് നാശനാഷ്ടം സംഭവിക്കും. തമിഴ്‌നാട്ടില്‍ നിന്ന് രണ്ട് ഫയര്‍ലൈന്‍ കടന്നാണ് ഇവിടേക്ക് തീ പടര്‍ന്നത്. കേരളത്തിന്റെ ഭാഗമാണെങ്കിലും തമിഴ്‌നാട്ടിലൂടെയാണ് പറമ്പിക്കുളത്തേക്ക് പ്രവേശനം സാധ്യമാകു.
Post Your Comments