കണ്ണൂർ : യുവാക്കളെ ആക്രമിച്ച് ആറു ലക്ഷം കൊള്ള ചെയ്ത സംഭവത്തിൽ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ. മട്ടന്നൂർ ഉളിയിൽ വില്ലേജ് പ്രസിഡന്റ് നടുവനാട് തച്ചലങ്ങാട്ടെ പി പി മനോജാണ് മട്ടന്നൂർ മരുതായിയിൽ കോഴിക്കോട് സ്വദേശികളെ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിൽ അറസ്റ്റിലായത്.പണയ സ്വർണം എടുത്തു നൽകുന്ന സംഘത്തിൽ പെട്ട യുവാക്കളെ ആയിരുന്നു ഇയാൾ ആക്രമിച്ചത്.
സിപിഎം ചാവശ്ശേരി ലോക്കൽ കമ്മിറ്റി മെംബർ കൂടിയാണ് മനോജ്.കഴിഞ്ഞ ഫെബ്രുവരി ഒന്നിന് കോഴിക്കോട് സ്വദേശികളായ ഷമീർ , മിഖ്ദാദ് എന്നിവരെയാണ് മനോജിന്റെ നേതൃത്വത്തിലുള്ള സംഘം കൊള്ള ചെയ്തത് .ഷമീറിനെ കുത്തിപ്പരിക്കേൽപ്പിച്ച അക്രമിസംഘം മിഖ്ദാദിനെ കാറിൽ തട്ടിക്കൊണ്ട് പോയിആക്രമിച്ചു പണം കവരുകയായിരുന്നു.കേസിൽ ഇയാളെക്കൂടാതെ രണ്ട് പേരാണ് അറസ്റ്റിലായത് . ഇനി ആറുപേർ കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു.
Post Your Comments