വാഷിംഗ്ടണ്‍ : മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരെ ഗുരുതര ആരോപണവുമായി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയെന്നാണ് ട്രെപിന്റെ ആരോപണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണ കാലയളവില്‍ ഒബാമ ഫോണ്‍ ചോര്‍ത്തിയെന്നാണ് ട്രംപിന്റെ ആരോപണം. തന്റെ ഫോണ്‍ ചോര്‍ത്തിയതിലൂടെ ഒബാമ എത്ര നിലവാരമില്ലാത്ത പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ട്രംപ് ചോദിച്ചു.
ഒരു നല്ല അഭിഭാഷകന് വിചാരിച്ചാല്‍ ഒബാമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനാകുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് രഹസ്യങ്ങള്‍ ഒബാമ ചോര്‍ത്തുന്നതായി ട്രംപ് ആരോപിച്ചിരുന്നു.
Post Your Comments