ഭോപ്പാല്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവതിനെതിരെ കേസെടുത്തു. മധ്യപ്രദേശ് പോലീസാണ് കേസെടുത്തത്. ഇയാളെ ആര്‍എസ്എസിലെ പദവിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മധ്യപ്രദേശിലെ ഉജ്ജയിനില്‍ സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചന്ദ്രാവതിന്റെ കൊലവിളി പ്രസംഗം. പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടിരൂപ പാരിതോഷികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിനായി തന്റെ വീട് വരെ വില്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments