
കൊച്ചി: പ്രശസ്ത നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെയുള്ള നിർണ്ണായക തെളിവായി സി സി ടി വി ദൃശ്യങ്ങൾ പുറത്തായി.സംഭവ ദിവസം പ്രതികളിൽ ഒരാളായ വടിവാള്‍ സലിം കാക്കനാടിനടുത്ത് ചിറ്റേത്തുകരയിലെ കടയിലെത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് ഒരു ചാനൽ പുറത്തു വിട്ടത്. പത്തു മിനിറ്റിനുള്ളിൽ രണ്ടു തവണ ഇയാൾ ഈ കടയിൽ എത്തിയിരുന്നു. അരമണിക്കൂറോളം പുറത്തു വാഹനം നിർത്തിയിട്ടിരുന്നതായും ദൃശ്യങ്ങളിൽ ഉണ്ട്. കടയുടമ കട അടയ്ക്കുന്നതിനു മുൻപ് ബില്ലുകൾ പരിശോധിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഇയാൾ കടയിലെത്തിയത്. പരിഭ്രാന്തിയോടെ ഇയാൾ വെള്ളം ചോദിക്കുന്നതും പണം നൽകുന്നതും ജീവനക്കാരന്‍ നല്‍കിയ വെള്ളം വാങ്ങി തിടുക്കത്തില്‍ പുറത്തേക്കു പോകുന്നതും എല്ലാം സി സി ടി വിയിൽ വ്യക്തമാണ്.
പത്തു മിനിറ്റ് കഴിഞ്ഞു ഇയാൾ വീണ്ടും കടയിലെത്തി സിഗരറ്റ് വാങ്ങുന്നതും പരിഭ്രമത്തോടെ തിടുക്കത്തിൽ പുറത്തേക്കു പോകുന്നതും വീണ്ടും സിസി ടിവി ക്യാമറയിൽ പതിഞ്ഞു. ഇതാണ് ഈ സംഭവത്തിലെ നിർണ്ണായകമായ ഒരു തെളിവ്. ഈ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു കഴിഞ്ഞു. കടയുടമ പ്രതിയെ തിരിച്ചറിയുകയും ചെയ്തു.മൊബൈൽ ഫോൺ കണ്ടെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രതികൾക്കെതിരെ ഈ സിസി ടി വി ദൃശ്യങ്ങൾ നിർണ്ണായക തെളിവാണ്.
കടപ്പാട് ;ഏഷ്യാനെറ്റ് ന്യൂസ്
Post Your Comments