മുംബൈ: ഞങ്ങള്‍ എന്ത് ധരിക്കണമെന്ന് നിങ്ങളല്ല വിധിക്കേണ്ടത്. ഇതു പറയുന്നത് സീരിയല്‍, ടിവി താരങ്ങളാണ്. ഷേവ്‌യുവര്‍ഒപ്പീനിയന്‍ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണ്. സ്ത്രീകളുടെ വസ്ത്ര ധാരണം സംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകളും വിമര്‍ശനങ്ങളും അരങ്ങേറിയിട്ടുണ്ട്. ഇതിന്റെ മറുപടിയായാണ് ഒരുപറ്റം സ്ത്രീകള്‍ ക്യാമ്പെയിന് തുടക്കമിട്ടത്.
ഞങ്ങള്‍ എന്ത് ധരിക്കണമെന്ന് ആരും വിധിക്കേണ്ട എന്നാണ് പറയുന്നത്. ഹിന്ദി സീരിയല്‍ നടിമാരാണ് ക്യാമ്പെയിനുമായി രംഗത്തെത്തിയത്. റേസര്‍ കൈയില്‍ പിടിച്ചുള്ള ചിത്രങ്ങളാണ് ഇവര്‍ പങ്കുവെച്ചത്. ജെന്നിഫര്‍ വിങ്ങെറ്റ്, മന്ദിര ബേദി, അനിത ഹസ്സനാന്‍ദനി, രാഗിണി ഖന്ന തുടങ്ങി നിരവധി സീരിയല്‍, ടിവി സെലിബ്രീറ്റീസ് റേസര്‍ കൈയില്‍ പിടിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
പുറം കാഴ്ചകളെവെച്ചു മാത്രം ഒരു സ്ത്രീയെ വിലയിരുത്തരുതെന്നും അങ്ങനെയാണെങ്കില്‍ നിങ്ങള്‍ വിലയിരുത്തുന്നത് അവളെയായിരിക്കില്ല, നിങ്ങളെത്തന്നെയായിരിക്കുമെന്ന് ജെന്നിഫര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
Post Your Comments