തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. മന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണം തുടരന്നതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബജറ്റ് നിര്‍ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും വിഷ്വല്‍ മീഡിയകളിലൂടെയും ചോര്‍ന്നെന്നു ചൂണ്ടിക്കാട്ടി ബജറ്റിലെ ബാക്കി നിര്‍ദേശങ്ങള്‍ വായിച്ചു തുടങ്ങി. ധനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നെന്നും മന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. ബഹളം വച്ച പ്രതിപക്ഷത്തെ തണുപ്പിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും അവര്‍ ശാന്തരായില്ല. തുടര്‍ന്ന് മന്ത്രി പ്രസംഗം തുടര്‍ന്നെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
തുടര്‍ന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഇതുസംബന്ധിച്ച് വിശദീകരിച്ചു. എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച് അറിയിക്കാം എന്ന് ധനമന്ത്രി അറിയിച്ചു. എന്നാല്‍ ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് സഭയ്ക്ക് പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ച പ്രതിപക്ഷ നേതാവ് ബജറ്റിലെ ബാക്കി നിര്‍ദേശങ്ങള്‍ അവിടെ ആവര്‍ത്തിച്ചു. ധനമന്ത്രി രാജിവയ്ക്കണന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Post Your Comments