KeralaNewsUncategorized

പുതിയ മദ്യനയത്തെ ജാഗ്രതയോടെ സമീപിക്കണം: ഡോ. എം. സൂസപാക്യം

 

തിരുവനന്തപുരം: പുതിയ മദ്യനയത്തെ ജാഗ്രതയോടെ സമീപിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. മദ്യ ലഭ്യത വര്‍ദധിപ്പിക്കുന്നതിനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ നിലയില്‍ നിന്നും പിറകോട്ട് പോകാനുള്ള ഏതൊരു നീക്കത്തെയും സമാധാനകാംക്ഷികളുടെയും മദ്യവര്‍ജ സമിതികളുടെയും പിന്തുണയോടെ നേരിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

സര്‍ക്കാര്‍ ഏജന്‍സികള്‍ പുതിയ മദ്യനയത്തിന് ആധാരമായി നിരത്തുന്ന അവകാശവാദം തെറ്റാണ്. ടൂറിസം മേഖലയില്‍ മദ്യത്തിന്റെ ലഭ്യതക്കുറവ് മാന്ദ്യം സൃഷ്ടിച്ചുവെന്ന് പ്രചരണം അടിസ്ഥാനരഹിതവും സധാരണ ജനങ്ങളെ കബളിപ്പിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം വകുപ്പിന്റെ 2015 ലെ കണക്കുകള്‍ പ്രകാരം വിദേശികളും അല്ലാത്തവരുമായ ടൂറിസ്റ്റുകളുടെ വരവിലും വരുമാനത്തിലും 2014നെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വിദേശ നാണ്യത്തിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button