International

യുവതിയെ നഗ്നയാക്കി കെട്ടിയിട്ട് ചിതയിലെറിഞ്ഞു കൊന്നു ; കാരണം ഞെട്ടിക്കുന്നത്

നിക്കാരഗ്വയില്‍ യുവതിയെ നഗ്നയാക്കി കെട്ടിയിട്ട് ചിതയിലെറിഞ്ഞു കൊന്നു. വില്‍മ ട്രിജിലോ എന്ന 25കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രേതബാധയാരോപിച്ചാണ് യുവതിയോട് ഈ ക്രൂരകൃത്യം ചെയ്തത്. അസംബ്ലി ഗോഡ് സഭാവിഭാഗത്തിലെ പാസ്റ്ററായ ജുവാന്‍ റോചയുടെ നേതൃത്വത്തിലാണ് ബാധയൊഴിപ്പിക്കല്‍ നടന്നതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വില്‍മയ്ക്ക് പ്രേതബാധയുണ്ടെന്ന് പറഞ്ഞ് അതിനെ ഒഴിപ്പിക്കാനായുള്ള കര്‍മ്മങ്ങളുടെ ഭാഗമായി നഗ്നയാക്കുകയും തുടര്‍ന്ന് കെട്ടിയിട്ട ശേഷം ചിതയില്‍ എറിയുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

അതേസമയം വില്‍മയ്ക്ക് പ്രേതബാധയുണ്ടായിരുന്നുവെന്ന ആരോപണം ഭര്‍ത്താവ് റെയ്നോള്‍ഡോ പെറാള്‍ട്ട നിഷേധിച്ചു. ബാധയൊഴിപ്പിക്കല്‍ എന്ന പേരില്‍ എത്തിയ പാസ്റ്ററും സംഘവും ദുര്‍മന്ത്രവാദികളാണെന്നും ഇയാള്‍ ആരോപിച്ചു. താന്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് ഭാര്യയ്ക്ക് നേരെ മന്ത്രവാദികളുടെ അതിക്രമം നടന്നതെന്നും പെറാള്‍ട്ട് അറിയിച്ചു. സംഭവത്തില്‍ നിക്കാരഗ്വയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് നിക്കാരഗ്വ വൈസ് പ്രസിഡന്റ് റൊസാരിയോ മുരില്ലോ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button