ചെന്നൈ: ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ 65 ആം പിറന്നാൾ ദിനത്തിൽ ഡി.എം.കെ അംഗങ്ങൾ ഉപഹാരമായി ഒരു കാളയെ ആണ് സ്റ്റാലിന് നൽകിയത്. ജെല്ലിക്കെട്ട് വിലക്കു നീക്കാൻ നടത്തിയ പോരാട്ടങ്ങൾക്ക് ഉപഹാരമായാണ് കാളയെ സമ്മാനിച്ചത്. കൊമ്പുകളിൽ പാർട്ടിയുടെ കൊടിയുടെ ചായം തേച്ച് സ്വർണ പട്ട് പുതപ്പിച്ച കറുത്തുതടിച്ച കാളക്കൂറ്റനെയാണു പാർട്ടി ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് പ്രവർത്തകർ നൽകിയത്.
വായന ഏറെ ഇഷ്ടപ്പെടുന്ന സ്റ്റാലിന് ഇത്തവണയും പിറന്നാൾ സമ്മാനമായി നിരവധി പുസ്തകങ്ങളും ലഭിച്ചു. തന്റെ അനുയായികൾക്കൊപ്പം ആയിരുന്നു ഇത്തവണ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷം.
Post Your Comments