സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗോവയിലെ സ്ത്രീ സംഘടന. സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്ന ഗര്‍ഭനിയന്ത്രണമാര്‍ഗങ്ങളുടെ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന പരാതിയുമായി ഹിന്ദു ജനജാഗ്രതി സമിതിയുടെ വനിതാവിഭാഗമായ രണരാഗിണിയാണ് സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചത്.
പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇത്തരം പരസ്യങ്ങള്‍ സ്ത്രീകള്‍ക്ക് അപകീര്‍ത്തികരമാണെന്ന്‍ സംഘടന ആരോപിക്കുന്നു. സണ്ണി ലിയോണിനെ കൂടാതെ മറ്റ് വനിതാ മോഡലുകള്‍ പ്രത്യക്ഷപ്പെടുന്ന ഗര്‍ഭനിരോധന ഗുളികകളുടെ പരസ്യങ്ങളും നീക്കം ചെയ്യണമെന്ന്‍ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകളില്‍ നിന്ന് പരാതി ലഭിച്ചതിനാലാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയതെന്ന് സംഘടന പറയുന്നു. ഗോവ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ‘കടംബ’ബസ്സുകളില്‍ സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുള്ള ഇത്തരം പരസ്യങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. ഈ പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നും രണരാഗിണിയുടെ പരാതിയിൽ പറയുന്നു.
വിഷയവുമായി ബന്ധപ്പെട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി ഗോവ വനിതാ കമ്മിഷന്‍ അറിയിച്ചു.
Post Your Comments