India

പിണറായിയുടെ തലക്ക് വിലയിട്ട കുന്ദന്‍ ചന്ദ്രാവത്തിനെ തള്ളി ആര്‍.എസ്.എസ് നേതൃത്വം

ഉജ്ജയിനിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായ പരാമര്‍ശം രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ അഭിപ്രായം അല്ലെന്ന് ആര്‍.എസ്.എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ വ്യക്തമാക്കി. സംഘം ഹിംസയില്‍ വിശ്വസിക്കുന്നില്ല. ജനാധിപത്യവ്യവസ്ഥയില്‍ അടിയുറച്ചുനിന്നുള്ള പ്രവര്‍ത്തനമാണ് ആര്‍.എസ്.എസ് നടത്തുന്നത്. ഉജ്ജയിനിയില്‍ പ്രകടിപ്പിച്ച വികാരം സംഘത്തിന്റേതല്ല. സംഘത്തിന്റെ ഭാഷയു ശൈലിയും പ്രവര്‍ത്തന പാരമ്പര്യവും ഇത്തരത്തിലുള്ളതല്ലെന്നും ഇതിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നും നന്ദകുമാര്‍ വ്യക്തമാക്കി. അതേസമയം സി.പി.എം അക്രമങ്ങള്‍ക്കെതിരേ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button