Kerala

പിണറായിയ്‌ക്കെതിരെ കൊലവിളി നടത്തിയ ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം – രമേശ് ചെന്നിത്തല

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രസംഗിച്ച ആര്‍എസ്എസ് നേതാവ് ചന്ദ്രാവതിനെ അറസ്‌റ് ചെയ്തു ജയിലില്‍ അടക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം രംഗത്ത് വന്നത്.

ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം,

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രസംഗിച്ച ആര്‍എസ്എസ് നേതാവ് ചന്ദ്രാവതിനെ അറസ്‌റ് ചെയ്തു ജയിലില്‍ അടക്കണം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉടന്‍ ഇതിനു തയാറാകണം. ആര്‍.എസ്.എസ് ഫാസിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം അപലപനീയമാണ്. അക്രമങ്ങള്‍ അഴിച്ചു വിടുകയും , ആയുധങ്ങളുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ രീതി അവസാനിപ്പിച്ചേ തീരൂ. സ്ഥലം എംപിയുടെയും എം എല്‍ എ യുടെയും സാന്നിധ്യത്തില്‍ നടത്തിയ കൊലവിളിയെ കണ്ടില്ലെന്ന് നടിക്കാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button