സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ശക്തരായ സ്മാർട്ട് ഫോൺ കമ്പനികൾക്ക് കനത്ത വെല്ലുവിളിയുമായി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഹ്യുവായുടെ പുതിയ ഫോണ്‍ വരുന്നു. ഹ്യുവായുടെ ഹ്യൂവായ് മേറ്റ് 9 ആണ് വിപണിയിലെ പുതിയ താരമാകാൻ എത്തുന്നത്.
കാഴ്ച്ചയില്‍ സാംസങ് നോട്ട് 7ന്റെ പ്രതീതിയാണ് ഇ ഫോണിനുള്ളത്. കൂടാതെ ഗൂഗിള്‍ പിക്സലിന്റെ പ്രകടനത്തിന് തുല്യമാണ് ഇത്. ക്യാമറ ക്വാളിറ്റി ഐഫോണിനും സമാനമാണെന്ന് ടെക്ക് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഫോണിന്റെ ആദ്യ ലോഞ്ചിങ് അമേരിക്കന്‍ വിപണിയിലാണ്. 1080X1920 ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയുള്ള 5.9 ഇഞ്ച് സ്ക്രീനാണ് സ്മാര്‍ട്ട്ഫോണിലുള്ളത്. ഗൂഗിള്‍ പിക്സല്‍ എക്സ്‌എല്ലുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ക്രീന്‍ സൈസ് അര ഇഞ്ച് കൂടുതലാണ്. 4,000mAh ബാറ്ററി കപ്പാസിറ്റിയുണ്ട്. 600 ഡോളറാണ് അമേരിക്കയില്‍ ഹ്യുവായ് മേറ്റ് 9ന്റെ വില.
Post Your Comments