Latest NewsIndia

ഇന്ത്യയ്ക്ക് വീണ്ടും അത്ഭുതകരമായ നേട്ടം : 1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്‌സോണിക്ക് ക്രൂസ് മിസൈലിന്റെ വിക്ഷേപണം വിജയകരം

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് വീണ്ടും അത്ഭുതകരമായ നേട്ടം. ആയിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള സബ്സോണിക്ക് ക്രൂസ് മിസൈലായ നിര്‍ഭയ് ഇന്ത്യയുടെ പ്രക്ഷേപണം വിജയകരം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എ.ഡി.ഇ) ആണ് മിസൈല്‍ രൂപകല്‍പ്പന ചെയ്തത്.

പലതരത്തിലുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഇപയോഗിക്കാന്‍ കഴിയുന്ന നിര്‍ഭയ് ഏത് തരത്തിലുള്ള കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്നതാണ്. അണ്വായുധവും സാധാരണ ആയുധങ്ങളും ഈ മിസൈലിന് ഉള്‍കൊള്ളാനാകും. 42 മിനുട്ട് 23 സെക്കന്റില്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍ മിസൈലിന് കഴിയും.

ഒഡീഷയുടെ തീരത്തുനിന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു നിര്‍ഭയ് മിസൈലിന്റെ പരീക്ഷണം. 2017 നവംബര്‍ ഏഴിനാണ് നിര്‍ഭയ് അവസാനമായി പരീക്ഷിച്ച്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button