തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് അവതരണം നാളെ നടക്കും. ധനമന്ത്രി ഡോ.തോമസ് ഐസക് ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ബജറ്റ് അവതരണത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചരിത്രത്തിലാദ്യമായി ഇത്തവണ ബജറ്റിനൊപ്പം ജെന്‍ഡര്‍ സ്റ്റേറ്റ്‌മെന്റും അവതരിപ്പിക്കും. ബജറ്റില്‍ പ്രഖ്യാപിക്കുന്ന ഓരോ പദ്ധതിയും സ്ത്രീകള്‍ക്ക് എത്രത്തോളം ഗുണം ചെയ്യുമെന്നും അവര്‍ക്കു ഫണ്ടിന്റെ എത്ര വിഹിതം ലഭിക്കുമെന്നും വ്യക്തമാക്കുന്നതാണു ജെന്‍ഡര്‍ സ്റ്റേറ്റ്‌മെന്റ്. ബജറ്റിനെ ഇങ്ങനെ വേര്‍തിരിച്ചു കാണുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നേക്കാമെങ്കിലും പുതിയ സമീപനം ചര്‍ച്ചയാകട്ടെ എന്ന നിലപാടിലാണു മന്ത്രി തോമസ് ഐസക്. സ്ത്രീ സുരക്ഷയ്ക്കായി വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്ന ബജറ്റായതിനാല്‍ ജെന്‍ഡര്‍ സ്റ്റേറ്റ്‌മെന്റില്‍ സ്ത്രീ വിഹിതം കാര്യമായി ഉണ്ടാകുമെന്നാണു സൂചന.
Post Your Comments