ന്യൂ ഡൽഹി:രാജ്യദ്രോഹക്കേസില്‍ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെ തെളിവില്ലെന്ന റിപ്പോർട്ടുകൾ തള്ളി ഡൽഹി പോലീസ്.ഇതുവരെ കുറ്റപത്രം തയ്യാറാകാത്ത ഒരു കേസിൽ കനയ്യക്ക് ക്ളീൻ ചിറ്റ് നൽകിയെന്ന് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പോലീസ് പറഞ്ഞു.കേസിലെ എല്ലാ പ്രതികളുടെയും പങ്കു അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും കേസന്വേഷണം തുടരുന്ന ഒരു സാഹചര്യത്തിൽ തങ്ങൾ ഇതുവരെ ആർക്കും ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്നും ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഡി സി പി പ്രമോദ് സിങ് കുശ്വാഹ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഫെബ്രുവരി ൯ നു നടന്ന പരിപാടിയിൽ ദേശ ദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാണ് കനയ്യയ്ക്കെതിരെയുള്ള കേസ്. ഇതിനിടെ വീഡിയോ ഓഡിയോ സാമ്പിളുകൾ ലാബിൽ പരിശോധനയ്ക്കും അയച്ചിരുന്നു. രാജ്യദ്രോഹം ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസ് എടുത്തിട്ടുള്ളത്.കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് എ ബി വിപി പ്രവർത്തകർ മാര്‍ച്ച് നടത്തിയിരുന്നു.
Post Your Comments