IndiaNewsTechnology

ജിയോയ്ക്ക് തടയിടാൻ ബി.എസ്.എൻ.എൽ; പുതിയ കരാറുകളിൽ ഒപ്പുവച്ചു

ബാഴ്സലോണ: പുതിയ അങ്കത്തിനായി ചുവടുറപ്പിച്ച് ബി.എസ്.എൻ.എൽ. 5ജി സാങ്കേതികതയിലേക്ക് മാറാനുള്ള സംവിധാനങ്ങള്‍ക്കായി ബി.എസ്.എൻ.എല്‍ കരാര്‍ ഒപ്പുവെച്ചു എന്നാണ് പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ. ബിഎസ്എന്‍എല്‍ നോക്കിയയുമായാണ് കരാറിലെത്തിയത്. ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് കരാര്‍ ഒപ്പിട്ടതായി ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ ട്വീറ്റ് ചെയ്തു.

4ജിക്കു ശേഷം അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന അടുത്ത തലമുറ സാങ്കേതികത നടപ്പാക്കാന്‍ കരാര്‍ സഹായകമാകുമെന്ന് ട്വീറ്റില്‍ ശ്രീവാസ്തവ വ്യക്തമാക്കി. പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കുവേണ്ടി പുതിയ അണ്‍ലിമിറ്റഡ് കോള്‍ പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ഏതു നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാനുള്ള പാക്കേജാണ് അവതരിപ്പിച്ചത്. 599 രൂപയുടെ പാക്കേജാണ് ഇതിനായി ആക്ടിവേറ്റ് ചെയ്യേണ്ടത്. 6 ജിബി ഡേറ്റയും ഇതിനൊപ്പം ലഭിക്കും. രാജ്യത്തെ 22 സര്‍ക്കിളുകളില്‍ ലഭിക്കുന്ന ഈ ഓഫറിന് നാല് മാസത്തിനു ശേഷം 799 രൂപ നല്‍കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button