കേരളത്തില്‍ ചൂട് വർധിച്ചുകൊണ്ടിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള ചില വഴികൾ നോക്കാം. ഉപ്പും എരിവുമുള്ള ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ ശരീരത്തിനകത്തും ചൂടേറും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ വേനലില്‍ ഉപ്പും എരിവുമുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം , ടൈഫോയിഡ് , വയറിളക്കം , കോളറ എന്നിവ പകരാം. വഴിവക്കിലെ പാനീയങ്ങളും , ശീതള പാനിയങ്ങളും കഴിവതും ഒഴിവാക്കണം.
വ്യായാമം ചെയ്യുന്ന സമയദൈര്‍ഘ്യം കുറയ്ക്കണം. കടുപ്പമേറിയ വ്യായാമം ഒഴിവാക്കുകയും വേണം. ശരീരത്തില്‍ അമിത ചൂടേല്‍ക്കാതിരിക്കാന്‍, വിപണിയില്‍ ലഭ്യമാകുന്ന സണ്‍ സ്ക്രീനിനേക്കാള്‍ പ്രകൃതിദത്തമായ കറ്റാർവാഴയാണ് നല്ലത്. ഇറുകിയ വസ്ത്രം ധരിക്കരുത്. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.
Post Your Comments