മുംബൈ : എയര്‍ടെല്‍ പുതിയ ഓഫറുമായി രംഗത്തെത്തി. ഒരു ജിബി ഡാറ്റയ്ക്ക് 10 രൂപ നല്‍കിയാല്‍ മതി. 145 രൂപയുടെ ഓഫറാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 145 രൂപയ്ക്ക് 14 ജിബി ഡാറ്റയാണ് ലഭിക്കുക. 3ജി, 4ജി ഡാറ്റ ഈ നിരക്കില്‍ ലഭിക്കും. അതായത് ഒരു ജിബിക്കു പത്തു രൂപ നിരക്കില്‍. ഓഫര്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നു വ്യക്തമായിട്ടില്ല. ജിയോയോട് സമാനമായ ഓഫറാണ് ഇപ്പോള്‍ എയര്‍ടെല്ലും മുന്നോട്ടു വയ്ക്കുന്നത്.
ജിയോയില്‍ 303 രൂപ കൊടുക്കുമ്പോള്‍ ഇവിടെ നല്‍കേണ്ടി വരുന്നത് 145 രൂപ മാത്രം. പ്രതിമാസം 30 ജിബി ഡാറ്റ ആവശ്യമില്ലാത്ത ആളുകള്‍ക്കാണെങ്കില്‍ എയര്‍ടെല്ലിന്റെ ഓഫര്‍ കുറേക്കൂടി ഉപകാരപ്പെടും. അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടു എയര്‍ടെല്‍ കോളും ഇതേ ഓഫറില്‍ ലഭ്യമാണ്. മറ്റു നെറ്റ്വര്‍ക്കുകളിലേക്കും സൗജന്യ കോള്‍ ഓഫര്‍ വേണമെന്നുള്ളവര്‍ക്ക് 349 രൂപയുടെ പായ്ക്കും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 14 ജിബി ഡേറ്റ ഈ ഓഫറിലും ലഭിക്കും. നേരത്തെ ഇതേ ഓഫറിന് ആയിരത്തിലധികം രൂപയാണ് എയര്‍ടെല്‍ ഈടാക്കിയിരുന്നത്. എയര്‍ടെല്‍ ഇതുവരെ പുറത്തിറക്കിറക്കിയവയില്‍ വച്ച് ഏറ്റവും കുറവ് നിരയ്ക്കുള്ള ഓഫറാണിത്.
ജിയോയുടെ വരവുണ്ടായക്കിയ വീഴ്ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള കഠിന പ്രയത്നത്തിലാണ് രാജ്യത്തെ മറ്റു ടെലികോം കമ്പനികള്‍. ഏപ്രില്‍ ഒന്നോടെ സൗജന്യ സേവനത്തില്‍ നിന്നും താരിഫുകളിലേക്ക് ജിയോ മാറുമെങ്കിലും ആറു മാസമായി നേരിടുന്ന തിരിച്ചടി മറികടക്കാന്‍ മറ്റു കമ്പനികള്‍ക്ക് ഒരു വര്‍ഷം വരെ സമയം വേണ്ടി വരുമെന്ന് ടെലികോം രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Post Your Comments